'മൗനരാഗം' എന്ന സീരിയലിലൂടെ ഹിറ്റായ താരങ്ങളാണ് നലീഫും ഐശ്വര്യയും.
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹിറ്റ് സീരിയൽ ആണ് ഏഷ്യാനെറ്റിലെ 'മൗനരാഗം'. സംസാരശേഷിയില്ലാത്ത 'കല്യാണി' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള 'മൗനരാഗ'ത്തിന് നിരവധി ആരാധകരുണ്ട്. 'കിരൺ', 'കല്യാണി' എന്നീ രണ്ട് കഥാപാത്രങ്ങളാണ് 'മൗനരാഗ'ത്തിലെ നായകനും നായികയും. നലീഫ് ജിയയും ഐശ്വര്യ റംസായ്‍യും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് പേരും മലയാളികൾ അല്ല. പക്ഷെ ഇന്ന് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരാണ് നലീഫും ഐശ്വര്യയും. നലീഫും ഐശ്വര്യയും സാമൂഹ്യ മാധ്യമത്തില്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുള്ളത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇരുവർക്കും കിട്ടിയ ഒരു പണിയുടെ വീഡിയോയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബിഹൈൻഡ് വുഡ്‌സാണ് നലീഫിനും ഐശ്വര്യക്കും ടാസ്‍ക് നൽകിയത്. വിളിക്കാത്ത കല്യാണത്തിന് പോവുക എന്ന ടാസ്‍കാണ് ഇരുവര്‍ക്കും അവതാരക നല്‍കിയത്. ഉഗ്രൻ സദ്യ കഴിക്കാം എന്നൊക്കെ പറഞ്ഞാണ് രണ്ടാളെയും അവതാരക വിളിച്ചു കൊണ്ടുപോകുന്നത്. കുറച്ച് മടിച്ചാണ് ഐശ്വര്യയും നലീഫും ടാസ്‍കിന് സമ്മതിക്കുന്നത്. അങ്ങനെ പ്രത്യേക ആറ്റിറ്റ്യൂഡൊക്കെ ഇട്ട് താരങ്ങൾ കല്യാണ വേദിയിലെത്തുന്നത്. വധു വരന്മാരെ കാണുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട് നലീഫും ഐശ്വര്യയും.
ഇതിനുശേഷം റസ്റ്റ് എടുക്കാനായി ഇരുന്ന താരങ്ങൾക്ക് വീണ്ടും അവതാരക അടുത്ത പണിയുമായെത്തി. ബന്ധുക്കളോട് സംസാരിക്കണമെന്നതായിരുന്നു പുതിയ ടാസ്‍ക്. അങ്ങനെ ഒരു അമ്മൂമ്മയോട് സുഖമാണോയെന്ന് ചോദിക്കുമ്പോൾ, മോൻ ആരാ മനസിലായില്ലല്ലോ എന്നാണ് നലീഫിനോട് അവര്‍ തിരിച്ചു ചോദിക്കുന്നത്. ഒടുവിൽ അവതാരക വധുവിന്റെ ആളാണെന്നു പറഞ്ഞ് രക്ഷപ്പെടുത്തി.
ഒടുവിൽ സദ്യയും കഴിച്ച ശേഷമായിരുന്നു താരങ്ങളുടെ മടക്കം. അവതാരക സദ്യയുടെ വിശേഷങ്ങളും ചോദിച്ചറിയുന്നുണ്ട്. അഭിമുഖത്തിൽ ഐശ്വര്യ സംസാരിക്കുന്നേ ഇല്ലേ. ഊമയെന്ന പോലെയാണ് ആശയ വിനിമയം.
Read More: 'പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു' ക്ഷമ ചോദിച്ച് അനിയൻ മിഥുൻ
'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

