തെലുങ്കിലും അന്യഭാഷയിലും ഒട്ടേറെ ആരാധകരുള്ള താരമാണ് മഹേഷ് ബാബു. ഹിറ്റുകള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന നടനാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാര്യ നമ്രത ഷിരോഡ്‍കര്‍ മഹേഷ് ബാബുവിന്റെ ഒരു സിനിമയെ കുറിച്ച് പറഞ്ഞ കാര്യമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നമ്രത ഷിരോഡ്‍കര്‍ തന്നെയാണ് ഇക്കാര്യം ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഹേഷ് ബാബു അഭിനയിച്ച ഒക്കഡുവാണ് തന്റെ ഏറ്റവും ഫേവറേറ്റീവ് എന്ന് നമ്രത ഷിരോഡ്‍കര്‍ പറയുന്നു.

ഒക്കഡുവിന്റെ പതിനെട്ടാം വാര്‍ഷികത്തില്‍ ആണ് നമ്രത ഷിരോഡ്‍കര്‍ സിനിമയെ കുറിച്ച് പറയുന്നത്. മഹേഷ് ബാബു സിനിമകളിലെ ക്ലാസിക്. വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ചിത്രം. എന്റെ ഏറ്റവും ഇഷ്‍ടപ്പെട്ട, കാലാവര്‍ത്തിയായ സിനിമ എന്നാണ് നമ്രത ഷിരോഡ്‍കര്‍ പറയുന്നത്. സിനിമയുടെ പോസ്റ്റര്‍ നമ്രത ഷിരോഡ്‍കര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

ഒക്കഡു ഗില്ലി എന്ന പേരില്‍ വിജയ്‍ നായകനായി തമിഴിലുമെത്തിയിട്ടുണ്ട്.

പരശുറാം സംവിധാനം ചെയ്യുന്ന സര്‍കാരു വാരി പാട്ടയാണ് മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമ.