ബാലയ്യയുടെ 108-ാം ചിത്രം കൂടിയാണ് ‘ഭഗവന്ത് കേസരി’.

ന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഭഗവന്ത് കേസരി’യുടെ ടീസർ റിലീസ് ചെയ്തു. ബാലയ്യയുടെ മാസും ആക്ഷനും നൃത്തവും നിറഞ്ഞതാണ് ടീസർ. നടന്റെ കരിയറിലെ മറ്റൊരു ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 

ബാലയ്യയുടെ 108-ാം ചിത്രം കൂടിയാണ് ‘ഭഗവന്ത് കേസരി’. അനില്‍ രവിപുഡിയാണ് സംവിധാനം. സുപ്രീം, എഫ് 3 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനിൽ രവിപുഡി. കാജല്‍ അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഐ ഡോൺട് കെയർ എന്നാണ് ടൈറ്റിൽ പോസ്റ്ററിലെ ടാഗ് ലൈൻ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക. എസ് തമന്‍ ആണ് സംഗീതം. സി രാം പ്രസാദ് ഛായാഗ്രഹണം. എഡിറ്റിംഗ് തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, ആക്ഷന്‍ കൊറിയോഗ്രഫി വി വെങ്കട്.

ഇതിപ്പോ ഏതാ ഒറിജിനൽ ! പ്രണവ് മോഹൻലാലിന്റെ രൂപസാദൃശ്യവുമായി ​ഫാഷൻ ഡിസൈനർ

അതേസമയം, വീര സിംഹ റെഡ്ഡി എന്ന ചിത്രമാണ് ബാലയ്യയുടേതായി ഏറ്റവും റിലീസിനെത്തിയത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 12 ന് ആയിരുന്നു. മികച്ച ഇനിഷ്യല്‍ നേടിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്നു തന്നെ 100 കോടിക്ക് മുകളില്‍ നേടിയിരുന്നു. അഖണ്ഡയ്ക്കു ശേഷം 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ബാലയ്യ ചിത്രം കൂടിയാണ് ഇത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 ന് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. . തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീം ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

#BhagavanthKesari Teaser | Nandamuri Balakrishna | Anil Ravipudi | Kajal | Sree Leela | Thaman S