അനിൽ രവിപുഡി സംവിധാനം

ട്രോൾ മെറ്റീരിയൽ എന്ന നിലയ്ക്ക് ടോളിവുഡിന് പുറത്ത് ചർച്ച ചെയ്യപ്പെട്ടിരുന്ന സിനിമകളായിരുന്നു ഒരു കാലത്ത് നന്ദമുറി ബാലകൃഷ്ണ നായകനാവുന്ന ചിത്രങ്ങൾ. ആ പരിഹാസം ഇപ്പോഴും പോയിട്ടില്ലെങ്കിലും ബാലകൃഷ്ണ ഇന്ന് തെലുങ്കിൽ വിപണിമൂല്യമുള്ള നായക നടനാണ്. തുടർച്ചയായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിൻറേതായി അടുത്തിടെ ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 2021 ൽ പുറത്തെത്തിയ അഖണ്ഡയും ഈ വർഷം പുറത്തെത്തിയ വീര സിംഗ റെഡ്ഡിയും. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന അടുത്ത ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പേര് ഭഗവന്ത് കേസരി എന്നാണ്. ബാലയ്യയുടെ കരിയറിലെ 108-ാം ചിത്രമാണിത്. ടൈറ്റിൽ പോസ്റ്ററിൽ ബാലയ്യയുടെ നായക കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. സ്ഥിരം മാസ് ആക്ഷൻ പരിവേഷത്തിലാണ് ഭഗവന്ത് കേസരിയിലും അദ്ദേഹം എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സുപ്രീം, എഫ് 3 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനിൽ രവിപുഡി. സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഐ ഡോൺട് കെയർ എന്നാണ് ടൈറ്റിൽ പോസ്റ്ററിലെ ടാഗ് ലൈൻ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക. ബ്രൌണ്‍ നിറത്തിലുള്ള കുര്‍ത്തയും ഫോര്‍മല്‍ പാന്‍റ്സുമാണ് ടൈറ്റില്‍ പോസ്റ്ററിലെ ബാലയ്യയുടെ വേഷം. എല്ലാ ചിത്രങ്ങളിലെയും പോലെ കൈയില്‍ ഒരു ആയുധവും പിടിച്ചിട്ടുണ്ട് അദ്ദേഹം.

Scroll to load tweet…

കാജല്‍ അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം അര്‍ജുന്‍ രാംപാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ടോളിവുഡ് അരങ്ങേറ്റമാണ് ഇത്. എസ് തമന്‍ ആണ് സംഗീതം. സി രാം പ്രസാദ് ഛായാഗ്രഹണം. എഡിറ്റിംഗ് തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, ആക്ഷന്‍ കൊറിയോഗ്രഫി വി വെങ്കട്.

ALSO READ : 'ഞങ്ങള്‍ക്ക് ഇവിടെ തുടരാന്‍ താല്‍പര്യമില്ല'; റിനോഷിനെയും മിഥുനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് 'ബോസ്'

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi