നാനിയും കാര്‍ത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് കാര്‍ത്തി. കാര്‍ത്തിയെ നായകനാക്കി തമിഴ് ഒരുക്കുന്ന ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത് കാര്‍ത്തി 29 എന്നാണ്. കാര്‍ത്തിയുടെ കരിയറിലെ നിര്‍ണായക കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തില്‍ നാനിയും അതിഥി കഥാപാത്രമായി ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

നാനി നായകനായി എത്തിയ ചിത്രം ഹിറ്റ് 3യില്‍ കാര്‍ത്തി അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഹിറ്റ് 4ല്‍ കാര്‍ത്തിയാണ് നായകനായി എത്തുക എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും അതിനുമുമ്പ് നാനിയും കാര്‍ത്തിയും ഒന്നിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിക്രം പ്രഭുവിനെ നായകനാക്കി ഒരുക്കിയ താനക്കാരൻ ആണ് തമിഴ് സംവിധാനം ചെയ്‍ത ആദ്യ ചിത്രം.

കാര്‍ത്തി നായകനായി വരാനിരിക്കുന്ന പുതിയ ചിത്രം സര്‍ദാര്‍ രണ്ടാണ്. സര്‍ദാര്‍ 2 ദീപാവലി റിലീസായാണ് തിയറ്ററുകളില്‍ എത്തുക. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക. വൻ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം എത്തുന്നത്.

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ ഒരു സ്‍പൈ ആയിട്ടാണ് കാര്‍ത്തി എത്തിയിരുന്നത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും നിര്‍ണായക കഥാപാത്രമായി എത്തി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരള പിആർഒ പി ശിവപ്രസാദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക