എന്തുകൊണ്ടാണ് ഒരു പ്രധാനപ്പെട്ട ചടങ്ങായിട്ടും ചിത്രത്തിലെ നായിക പങ്കെടുക്കാതിരുന്നത് എന്നാണ് ചര്‍ച്ച.
നാനി നായകനായി വേഷമിടുന്ന പുതിയ ചിത്രം ഹായ് നാണ്ണാ റിലിസീന് തയ്യാറായിരിക്കുകയാണ്. ഡിസംബര്‍ ഏഴിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൃണാള്‍ താക്കൂറാണ് നാനിയുടെ നായിക. എന്നാല്‍ ഹായ് നാണ്ണാ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് മൃണാള്‍ താക്കൂര്‍ എത്താതിരുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
നേരത്തെ മൃണാള്‍ ഹായ് നാണ്ണായുടെ ടീസര്‍ ലോഞ്ചിനും പങ്കെടുത്തിരുന്നില്ല. എന്നാല്‍ മൃണാള്‍ താക്കൂര്‍ പ്രമോഷന്റെ ഭാഗമായുള്ള ചില അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അടുത്തിടെ വലിയ ചടങ്ങായി സംഘടിപ്പിച്ച ട്രെയിലര്‍ ലോഞ്ചിന് മൃണാള്‍ താക്കൂര്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് കാരണം എന്ന് വ്യക്തമല്ലെങ്കിലും സിനിമ റിലീസ് ചെയ്യാനിരിക്കേ ഹായ് നാണ്ണാ വീണ്ടും വാര്‍ത്തകളില്‍ നിറയാൻ മൃണാള്‍ താക്കൂറിന്റെ അസാന്നിദ്ധ്യം ഒരു വിഷയമായി.
നാനി നായകനായി എത്തുന്ന പുതിയ ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിര്‍വഹിക്കുന്നത്. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷ്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്‍ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്.
മകള്‍ അച്ഛൻ ബന്ധം പ്രമേയമാകുന്ന ചിത്രത്തില്‍ നായികയായ മൃണാള്‍ താക്കൂറിനെ അഭിനന്ദിച്ച് നേരത്തെ നാനി പറഞ്ഞത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'ഹായ് പപ്പ' എന്നാണ് ഹിന്ദിയില്‍ ചിത്രത്തിന്റെ പേര്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്.
Read More: പ്രണവ് മോഹൻലാലും പൃഥ്വിരാജും ഏറ്റുമുട്ടും?, വരുന്നത് വൻ ക്ലാഷ്
