നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. 

നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. 'ഹായ് നാണ്ണാ' എന്നാണ് പേരിട്ടിരിക്കുന്നത്. 'ഹായ് നാണ്ണാ'യുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക.

നവാഗതനായ ഷൊര്യുവാണ് ചിത്രത്തിന്റെ സംവിധാനം. ഷൊര്യൂവ് ആണ് ചിത്രത്തിന്റെ തിരക്കഥയും. 'സീതാ രാമം' എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ മൃണാള്‍ താക്കൂര്‍ നാനിയുടെ നായികയാകുന്നു എന്ന പ്രത്യകത ഉള്ളതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് 'ഹായ് നാണ്ണാ'. മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവര്‍ ചിത്രം നിര്‍മിക്കുമ്പോള്‍ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുള്‍ വാഹിബ് ആണ്.

'ദസറ' എന്ന ചിത്രമാണ് നാനി നായകനായി അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന 'ധരണി' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കീര്‍ത്തി സുരേഷ് നായികയായ 'ദസറ'യുടെ കഥ വികസിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് 'വെണ്ണേല'യെന്ന വേഷത്തിലാണ് 'ദസറ'യിലെത്തിയത്. ശ്രീകാന്ത് ഒധേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും 'ദസറ'യില്‍ വേഷമിട്ടിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്സാണ് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളിലായി 'ദസറ' തിയറ്ററുകളിലെത്തിച്ചത്. നാനി നായകനായ ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ ശ്രീകാന്ത് ഒധേലയാണ്. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

Read More: സുധീര്‍ പറവൂരിന്റെ 'ക്ലിഞ്ഞോ പ്ലിഞ്ഞോ'യ്‍ക്ക് സുരേഷ് ഗോപിയുടെ മിമിക്രി- വീഡിയോ

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്