പുഷ്പയും ആർആർആറും കണ്ടിരിക്കാനായില്ല; കാരണം പറഞ്ഞ് നസീറുദ്ദീന്‍ ഷാ, അമ്പരന്ന് സിനിമാസ്വാദകർ
അല്ലു അര്‍ജുന്‍റെ പുഷ്പ. രാം ചരണും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ആര്‍ആര്‍ആര്‍.

അടുത്തകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ബ്ലോക് ബസ്റ്റർ ചിത്രങ്ങളാണ് ആർആർആറും പുഷ്പയും. ഒരു ചിത്രം നാഷണൽ ലെവലിലെങ്കിൽ മറ്റൊരു ചിത്രം ഒസ്കറിൽ ആയിരുന്നു തിളങ്ങിയത്. സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. അല്ലു അർജുൻ ആയിരുന്നു നായകൻ. രാജമൗലിയാണ് ആർആർആറിന്റെ സൃഷ്ടാവ്. ജൂനിയർ എൻടിആറും രാം ചരണും ആയിരുന്നു നായകന്മാർ. സിനിമകൾ പുറത്തിറങ്ങി ഒരു വർഷത്തോളം പിന്നിടുമ്പോൾ ഇരു സിനിമകളെയും കുറിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ആർആർആറിലും പുഷ്പയിലും പുരുഷത്വത്തിന്റെ അതിപ്രസരമാണെന്ന് നസീറുദ്ദീന്‍ ഷാ പറഞ്ഞു. ഇത്തരം സിനിമകൾ കാണുമ്പോൾ ഒരു ത്രിൽ മാത്രമെ ലഭിക്കുള്ളൂവെന്നും അല്ലാതെ എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കാൻ സാധിക്കുന്നില്ലെന്നും നസീറുദ്ദീന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആർആർആറും പുഷ്പയും കാണാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചുവരുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം സിനിമകൾ ഉണ്ടാകുന്നത്. മാർവൽ യൂണിവേഴ്സ് ഉള്ള അമേരിക്കയിൽ പോലും അത് സംഭവിക്കുന്നുണ്ടെന്നും നസീറുദ്ദീന്‍ ഷാ വ്യക്തമാക്കി. ഇത്തരം സിനിമകൾ സ്ത്രീകൾ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനെ നസീറുദ്ദീന്‍ ഷാ പ്രശംസിച്ചു. മണിരത്നത്തിന് പുരുഷത്വ അജണ്ട ഇല്ലെന്നും അതുകൊണ്ട് പൊന്നിയിൻ സെൽവൻ പൂർണമായും കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2022 മാര്‍ച്ചില്‍ ആണ് ആര്‍ആര്‍ആര്‍ റിലീസ് ചെയ്തത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് പിന്നാലെ എത്തിയ രാജമൗലി ചിത്രത്തിന് വന്‍ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ ഹൈപ്പിനോട് നീതി പുലര്‍ത്തുന്നതായിരുന്നു ബോക്സ് ഓഫീസില്‍ അടക്കമുള്ള ചിത്രത്തിന്‍റെ പ്രകടനം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് കീരവാണിയ്ക്ക് ഈ വര്‍ഷത്തെ ഒസ്കറും ലഭിച്ചിരുന്നു. 2021 ഡിസംബറില്‍ ആണ് അല്ലു അര്‍ജുന്‍ ചിത്രം റിലീസ് ചെയ്തത്. മലയാളത്തിന്‍റെ ഫഹദ് ഫാസിലും വേഷമിട്ട ചിത്രം മികച്ച വിജയം നേടി. ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പുഷ്പയിസൂടെ അല്ലുവിന് ലഭിക്കുകയും ചെയ്തു. നിലവില്‍ പുഷ്പ2വിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍.
പ്രതീഷ് നാട്ടിലേക്ക്, സിദ്ധാര്‍ത്ഥിന് വീണ്ടും 'എട്ടിന്റെ പണിയോ ?': കുടുംബവിളക്ക് റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..