Asianet News MalayalamAsianet News Malayalam

പ്രതീഷ് നാട്ടിലേക്ക്, സിദ്ധാര്‍ത്ഥിന് വീണ്ടും 'എട്ടിന്റെ പണിയോ ?': കുടുംബവിളക്ക് റിവ്യു

സുമിത്രയോട് സംസാരിക്കുന്ന സിദ്ധാര്‍ത്ഥിനേയും മറ്റും പുതിയ പ്രൊമോയില്‍ കാണാം.

kudumbavilakku serial review asianet channel nrn
Author
First Published Sep 27, 2023, 9:10 PM IST

ഞ്ജനയുടെ ആത്മഹത്യാശ്രമം ആയിരുന്നു കുടുംബവിളക്കിന്റെ അവസാന എപ്പിസോഡിലെ പ്രശ്‌നം. കുഞ്ഞിനെ സുമിത്രയെ ഏല്‍പ്പിച്ച് റൂമിലേക്ക് പോയ സഞ്ജന, ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. രാത്രി കുഞ്ഞിനെ തിരികെ കൊടുക്കാനായി സുമിത്ര സഞ്ജനയെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലായിരുന്നു, സഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ച വിവവരം പുറത്തറിയുന്നത്. ബാത്ത് ഡബ്ബില്‍ ഞരമ്പ് മുറിച്ചായിരുന്നു സഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ഉടൻ തന്നെ സുമിത്രയും രോഹിത്തും ചേര്‍ന്ന് സഞ്ജനയെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. കുറച്ചേറെ രക്തം പോയെങ്കിലും സഞ്ജനയുടെ ജീവൻ രക്ഷിക്കാനായിരുന്നു.

മരിക്കാതെ രക്ഷപ്പെട്ട സഞ്ജനയെ സുമിത്ര ഒത്തിരിനേരം ഉപദേശിക്കുന്നുണ്ട്. ഭര്‍ത്താവ് പോയെന്നും പറഞ്ഞ് ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശമെങ്കില്‍, അത് വേണ്ടെന്നും, അങ്ങനെ എല്ലാവരും ചെയ്‌തെങ്കില്‍ താനും പണ്ടേ മരിക്കുമായിരുന്നല്ലോ എന്നാണ് സുമിത്ര പറയുന്നത്. കൂടാതെ ആരെല്ലാം നിന്നെ ഉപേക്ഷിച്ചാലും നിനക്ക് ഞാനുണ്ടാകുമെന്നും സുമിത്ര സഞ്ജനയ്ക്ക് വാക്ക് കൊടുക്കുന്നുണ്ട്. അപ്പോഴേക്കും അവിടേക്ക് പൊലീസ് എത്തി. സഞ്ജനയോട് പൊലീസ് സംസാരിച്ചെങ്കിലും സഞ്ജന ഒന്നും തന്നെ വിട്ടുപറഞ്ഞില്ല. എന്നാല്‍ സംഭവമെല്ലാം സുമിത്രയും രോഹിത്തും പൊലീസിനോട് പറയുന്നുണ്ട്.

ഇതിനെല്ലാം ശേഷം പൊലീസാണ് പ്രതീഷിനെ ദീപയുടെ ഫ്ലാറ്റിൽ നിന്നും മോചിപ്പിക്കുന്നത്. സഞ്ജന ആത്മഹത്യയ്ക്ക് മുതിര്‍ന്നെന്ന് മനസ്സിലായിട്ടും, പൊലീസ് ഫ്ലാറ്റിൽ എത്തിയിട്ടും പ്രതീഷിന് കുലുക്കമൊന്നും ഉണ്ടായില്ല. കൂടാതെ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ നില്‍ക്കുന്നതെന്നും പ്രതീഷ് പറഞ്ഞു. ഏതായാലും ദീപയേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രതീഷ് സുമിത്രയുടേയും മറ്റും കൂടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ആരാധകരേ..നിരാശരാകേണ്ട; 'ലിയോ' വൻ സർപ്രൈസ് ഒരുക്കി വിജയ്

അതിനിടെ നാട്ടില്‍ വഴിത്തിരിവുകളോടെ കഥാഗതി മുന്നേറുന്നുണ്ട്. സരസ്വതിയമ്മ സിദ്ധാര്‍ത്ഥിനോട് മറ്റൊരു വിവാഹത്തിന് മുതിരണമെന്നാണ് പറയുന്നത്. അത് ഇഷ്ടപ്പെടാത്ത സിദ്ധാര്‍ത്ഥ് സരസ്വതിയെ ആട്ടിയിറക്കി വിടുന്നുണ്ട്. മകനെ ശപിച്ചുകൊണ്ടാണ് സരസ്വതി വീട് വിടുന്നത്. അത് സിദ്ധാര്‍ത്ഥിന് ചെറിയ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. സിദ്ധാര്‍ത്ഥിന് മാനസിക സംഘര്‍ഷമുണ്ടാക്കുന്നത് എന്ത് ക്ലൈമാക്‌സിലേക്ക് പോകാനാണ് തീരുമാനമെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. സുമിത്രയോട് സംസാരിക്കുന്ന സിദ്ധാര്‍ത്ഥിനേയും മറ്റും പുതിയ പ്രൊമോയില്‍ കാണാം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios