'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മോളിവുഡ് ടൈംസിന് പാക്ക് അപ്പ്. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് മോളിവുഡ് ടൈംസ് പറയുന്നത്.
'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ നസ്ലിൻ ആണ് നായകൻ. 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്നാണ് പടത്തിന്റെ ടാഗ് ലൈൻ. തിരക്കഥ രചിക്കുന്നത് രാമു സുനിൽ ആണ്. വിശ്വജിത്ത് ആണ് ക്യാമറ. മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.
സിനിമ പ്രമേയം ആയി എത്തുന്ന ചിത്രമായതുകൊണ്ടുതന്നെ, നസ്ലിൻ, സംഗീത്, ഷറഫുദ്ദീൻ എന്നിവർക്ക് പുറമേ, മലയാള സിനിമയിലെ പല പ്രമുഖരുടെയും ക്യാമിയോ റോളും ചിത്രത്തിൽ പ്രതീക്ഷിക്കാം. തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ എഡിറ്ററും റൈറ്ററും കൂടിയായ അഭിനവ് സുന്ദർ നായക് ചിത്രം, ആഷിഖ് ഉസ്മാൻ നിർമ്മാണം എന്നീ പ്രത്യേകതകളും ഈ സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. മലയാളത്തിലെ മികച്ച സംവിധായകൻ, നായകൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ എല്ലാം വമ്പൻ ക്രൂ അണിനിരക്കുന്ന മോളിവുഡ് ടൈംസിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

അതേസമയം, ലോക ചാപ്റ്റർ 1 ആണ് നസ്ലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ചിത്രം സൂപ്പർ ഹീറോ ഫ്രൈഞ്ചൈസിയിലെ ആദ്യ സിനിമയായിരുന്നു. കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ചിത്രം 300 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.



