പ്രണയം തോന്നിയത് വെളിപ്പെടുത്തിയ യുവ താരം നസ്‍ലെൻ.
മലയാളത്തിലെ ഉദിച്ചുയര്‍ന്ന പുതിയ നായക താരമായിരിക്കുകയാണ് നസ്‍ലെൻ. ചെറു വേഷങ്ങളിലൂടെ എത്തി മലയാള സിനിമയില്‍ നായകനായി തിളങ്ങിക്കൊണ്ടിരിക്കുകയാണ് നസ്‍ലെൻ. പ്രേമലുവിന്റെ വിജയം നസ്‍ലെനു മലയാള സിനിമയില്‍ മുൻനിരയില്‍ സ്ഥാനം നല്‍കിയിരിക്കുകയാണ്. നടൻ നസ്‍ലിൻ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് സാമൂഹ്യ മാധ്യമത്തില്‍ നിലവില്‍ പ്രചരിക്കുന്നത്.
ജിഞ്ചര്‍ മീഡിയയുടെ ഒരു റീല്‍ വീഡിയോയാണ് നസ്‍ലെന്റേതായി പ്രചരിക്കുന്നത്. പ്രായത്തില്‍ മൂത്തയാളോട് പ്രണയം തോന്നിയിട്ടുണ്ടോയെന്ന് ചോദിക്കുകയായിരുന്നു അവതാരക. ഉണ്ട് എന്നായിരുന്നു നസ്‍ലെന്റെ മറുപടി. താൻ അങ്ങനൊരു ഒരു സിനിമ തന്നെ ചെയ്‍തിട്ടുണ്ട് എന്നായിരുന്നു നസ്‍ലെന്റെ കൂടെ അഭിമുഖത്തിന് ഉണ്ടായിരുന്നു മാത്യു പറഞ്ഞത്.
മാത്യു ഉദ്ദേശിച്ചത് ക്രിസ്റ്റിയെന്ന സിനിമയായിരുന്നു. മാത്യുവാണ് ക്രിസ്റ്റിയില്‍ നായകനായെത്തിയത്. മാളവിക മോഹനനാണ് നായികയായത്. മാളവിക മോഹനൻ മലയാളത്തില്‍ ഒരിടവേളയ്‍ക്ക് ശേഷം എത്തി എന്ന ഒരു പ്രത്യേകതയുള്ള ക്രിസ്റ്റി സംവിധാനം ചെയ‍്‍തത് ആല്‍വിൻ ഹെൻറിയും തിരക്കഥ എഴുതിയത് ബെന്യാനും ജി ആര്‍ ഇന്ദുഗോപനുമാണ് എന്നതിനാല്‍ പ്രഖ്യാപന സമയത്തേ ചര്‍ച്ചയായിരുന്നു..
നസ്‍ലിന്റെ പ്രേമലു ആഗോളതലത്തില്‍ 70 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ തെലുങ്കിലും റിലീസിന് ഒരുങ്ങുകയാണ്. പുതുകാലത്തിനും അനുയോജ്യമായ പ്രണയ കഥ പ്രേമലുവിലൂടെ രാജ്യത്തെങ്ങുമുള്ള ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ തെലുങ്കില്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയനാണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രേമലുവിന്റെ സംവിധാനം നിര്‍വഹിച്ചത് ഗിരീഷ് എഡിയും നസ്‍ലിനും മമിത്യ്‍ക്കുമൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത് ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരുമാണ്.
Read More: 'മോഹൻലാല്‍ ഞെട്ടിച്ചിട്ടുണ്ട്', മമ്മൂട്ടിയുമായുള്ള വ്യത്യാസത്തെ കുറിച്ച് മുകേഷ്
