Asianet News MalayalamAsianet News Malayalam

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേട്ടത്തില്‍ പ്രതികരണവുമായി മോഹൻലാല്‍

മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്.

National Film Award Mohanlal
Author
Kochi, First Published Mar 22, 2021, 6:54 PM IST

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇത്തവണ മികച്ച ചിത്രമായത് മലയാളത്തിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ്. നല്ല സിനിമ ആയി തെരഞ്ഞെടുത്തതില്‍ സന്തോഷമെന്നായിരുന്നു മോഹൻലാല്‍ പ്രതികരിച്ചത്. വളരെ സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. അഞ്ച് ഭാഷകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനും ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുമായിരുന്നു ആലോചിച്ചത്. കൊവിഡ് കാരണമാണ് ഇതിനൊക്കെ കഴിയാതിരുന്നത്. ഈശ്വരന്റെ കടാക്ഷത്തിലൂടെ എല്ലാം സാധിക്കട്ടെയെന്ന് മോഹൻലാല്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ്. നല്ല സിനിമകള്‍ക്ക് വേണ്ടി ഇത്രയും കാലം ഒപ്പം നിന്നതിന് നന്ദിയെന്നും മോഹൻലാല്‍ പറഞ്ഞു. സിനിമയ്‍ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം അറിയിക്കുകയായിരുന്നു മോഹൻലാല്‍. പറഞ്ഞാൽ തീരാത്ത സന്തോഷമെന്നായിരുന്നു സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. മോഹൻലാലിന്റെയും പ്രിയദർശന്റെയും സ്വപ്‍നം ആയിരുന്നു ചിത്രം.
അവാർഡ് മോഹൻലാലിന് സമർപ്പിക്കുന്നു. സഹകരിച്ച എല്ലാവർക്കും ഉള്ള അംഗീകാരമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ദൃശ്യം സിനിമ മൂന്നാം പതിപ്പ് ഉണ്ടാകുമെന്നും ഇരുവരും സൂചിപ്പിച്ചു.

മെയ് 13ന് ആണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios