Asianet News MalayalamAsianet News Malayalam

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്‍ണൻ, മികച്ച നടി കീര്‍ത്തി സുരേഷ്

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‍കാരം എം ജെ രാധാകൃഷ്‍ണന്.

National film awards
Author
Mumbai, First Published Aug 9, 2019, 3:03 PM IST

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ. മികച്ച നടിയായി മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് അര്‍ഹയായി. മികച്ച നടൻമാരായി വിക്കി കൌശലും ആയുഷ്‍മാൻ ഖുറാനയും തെരഞ്ഞെടുക്കപ്പെട്ടു. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകൻ. എം ജെ രാധാകൃഷ്‍ണനാണ് മികച്ച ഛായാഗ്രാഹകൻ. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിനാണ് പുരസ്‍കാരം.

ഉറി ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിക്കി കൌശല്‍ മികച്ച നടനായത്. അന്ധാദുൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആയുഷ്‍മാൻ ഖുറനെയും മികച്ച നടനായി. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടി. സുഡാനി ഫ്രം നൈജിരിയയിലെ അഭിനയത്തിനു സാവിത്രിയും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം.


ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍

മികച്ച നടൻ: ആയുഷ്‍മാൻ ഖുറാന, വിക്കി കൌശല്‍

മികച്ച സംവിധായകൻ: ആദിത്യ ധര്‍ (ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്)

മികച്ച നടി: കീര്‍ത്തി സുരേഷ് (മഹാനടി)

മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം: ജോജു

മികച്ച ഛായാഗ്രാഹകൻ: എം ജെ രാധാകൃഷ്‍ണൻ (ഓള്)
മികച്ച ജനപ്രിയ സിനിമ: ബധായി ഹോ
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കമ്മാരസംഭവം

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പാഡ് മാൻ
സിനിമ സൌഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്

മികച്ച ഹിന്ദി ചിത്രം : അന്ധാദുൻ

മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: ശ്രുതി ഹരിഹരൻ, സാവിത്രി

മികച്ച പരിസ്ഥിതി സിനിമ: ദ വേള്‍ഡ്‍സ് മോസ്റ്റ് ഫേമസ് ടൈഗര്‍

മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവൻ, അരിജിത് ബിശ്വാസ്, പൂജ,  യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുൻ)

Follow Us:
Download App:
  • android
  • ios