Asianet News MalayalamAsianet News Malayalam

ഡോ. ഓമനയുടെ ജീവിതം സിനിമയാവുന്നു; സംവിധാനം നവജിത് നാരായണന്‍

തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപക് വിജയന്‍

navajith narayanan to make a movie on the life of dr omana
Author
Thiruvananthapuram, First Published Jul 14, 2022, 1:50 PM IST

അഭിനയ പരിശീലകന്‍ എന്ന നിലയില്‍ സിനിമാമേഖലയില്‍ ശ്രദ്ധ നേടിയെടുത്ത നവജിത് നാരായണന്‍ (Navajith Narayanan) സംവിധാന രംഗത്തേക്ക്. ലേഡി സുകുമാരക്കുറുപ്പ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഡോ. ഓമനയുടെ ജീവിതമാണ് നവജിത് ആദ്യ സിനിമയില്‍ ദൃശ്യവത്കരിക്കുന്നത്. 

കഥാരചനയും സംവിധാനവും നവജിത് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപക് വിജയന്‍ ആണ്. ആറ് വര്‍ഷമെടുത്തു ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാവാനെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. തമിഴ്, മലയാളം ബൈലിംഗ്വലായി എത്തുന്ന ചിത്രത്തില്‍ ഇരുഭാഷകളിലെയും നിരവധി താരങ്ങള്‍ അണിനിരക്കും. തമിഴിലെ മുൻനിര താരമാവും ചിത്രത്തിലെ നായിക. 

ചിത്രം എല്ലാ അർത്ഥത്തിലും ഒരു മികച്ച ദൃശ്യാനുഭവമായിരിക്കുമെന്ന് നവജിത് ഉറപ്പു നൽകുന്നു. അടുത്ത വർഷം ജനുവരിയോടുകൂടി ചിത്രീകരണം ആരംഭിക്കും. അണിയറ പ്രവർത്തകരുടെ വിവരങ്ങളും ചിത്രത്തിന്റെ പേരും വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. 'പടക്കളം' എന്ന ആക്ടിംഗ്- ഗ്രൂമിംഗ് ടീമിന്റെ അമരക്കാരൻ കൂടിയാണ് നവജിത്. കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്ന് സംവിധായകൻ അറിയിച്ചു.

 

തമിഴ് അരങ്ങേറ്റത്തിന് മാധവ് രാമദാസന്‍; ശരത്ത് കുമാര്‍ നായകനാവുന്ന 'ആഴി'

മൂന്ന് ചിത്രങ്ങളിലൂടെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് മാധവ് രാമദാസന്‍ (Madhav Ramadasan) . മേല്‍വിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നിവയായിരുന്നു ഈ സംവിധായകന്‍റെ ചിത്രങ്ങള്‍. എല്ലാം മലയാളത്തില്‍. ഇപ്പോഴിതാ തമിഴില്‍ തന്‍റെ ആദ്യ ചിത്രം ഒരുക്കാന്‍ പോവുകയാണ് അദ്ദേഹം. ശരത്ത് കുമാര്‍ (Sarath Kumar) ആണ് നായകന്‍. തമിഴില്‍ ആദ്യചിത്രം ഒരുക്കാന്‍ പോകുന്ന വിവരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ജൂലൈ 1ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ശരത് കുമാറിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ടൈറ്റിലും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

ALSO READ : ഈ വര്‍ഷത്തെ 10 ജനപ്രിയ ഇന്ത്യന്‍ സിനിമകള്‍; ഐഎംഡിബി ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ഹൃദയം

ആഴി (Aazhi) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശരത് കുമാര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ചിത്രത്തോടുകൂടിയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. താടി നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലാണ് പോസ്റ്ററില്‍ അദ്ദേഹം. മയക്കുമരുന്നിനോട് നോ പറയുക എന്നൊരു ടാഗ് ലൈനും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. വിജയ് സേതുപതിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. 888 പ്രൊഡക്ഷന്‍സ്, സെല്ലുലോയ്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത്. മറ്റു താരനിരയെക്കുറിച്ചും സാങ്കേതിക വിഭാഗത്തില്‍ ആരൊക്കെയെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തെത്തും.

Follow Us:
Download App:
  • android
  • ios