ലയാളികളുടെ പ്രിയ കവിയത്രി സുഗതകുമാരിയെ അനുസ്മരിച്ച് നടി നവ്യ നായർ. സു​ഗതകുമാരിയെ കണ്ടുമുട്ടിയപ്പോഴുള്ള ഏതാനും ചില ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നവ്യ പ്രിയ കവിയത്രിയെ അനുസ്മരിച്ചത്. ടീച്ചറിന്റെ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. 

‘ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ 'അമ്മ .. നഷ്ടം എന്നെന്നേക്കും ..‘എന്നായിരുന്നു നവ്യ കുറിച്ചത്. 

ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ 'അമ്മ .. നഷ്ടം എന്നെന്നേക്കും ..

Posted by Navya Nair. on Tuesday, 22 December 2020

കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുഗതകുമാരിയുടെ മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോൾ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.