മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുകയാണ് നവ്യാ നായര്‍. ഒരിക്കലും കഠിനമാക്കാത്ത ഒരു ഹൃദയവും ഒരിക്കലും തളരാത്ത മനോഭാവവും ഒരിക്കലും വേദനിപ്പിക്കാത്ത ഒരു സ്‍പർശവും ഉണ്ടായിരിക്കുക എന്നും ആണ് എഴുതിയിരിക്കുന്നത്. നവ്യാ നായര്‍ മനോഹരിയായിരിക്കുന്നുവെന്നാണ് കമന്റുകള്‍. നവ്യാ നായര്‍ മറുപടികളൊന്നും പറഞ്ഞിട്ടില്ല. നവ്യാ നായര്‍ ഇതിനു മുമ്പും തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്തായാലും നവ്യാ നായരുടെ പുതിയ ഫോട്ടോകളും ചര്‍ച്ചയായിരിക്കുകയാണ്.

ഒരുത്തീ എന്ന സിനിമയിലൂടെ നായികയായി തിരിച്ചുവരികയാണ് നവ്യാ നായര്‍.

വി കെ പ്രകാശ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.