മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായരാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാസ്‍ക് മാറ്റി ചിരിക്കുന്നതിനെ കുറിച്ചാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

കാൻഡിഡ് ഫോട്ടോകള്‍ എന്നാണ് നവ്യാ നായര്‍ പറയുന്നത്. മാസ്‍ക് ഇട്ടാല്‍ എന്റെ ചിരി കാണുന്നില്ല. മാസ്‍ക് മാറ്റി ചിരിക്കാം എന്ന് നവ്യാ നായര്‍ പറയുന്നു. മാസ്‍ക് മാറ്റി ചിരിക്കുന്ന നവ്യാ നായരെ ഫോട്ടോകളില്‍ കാണാം. നവ്യാ നായര്‍ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പുതുവത്സര ആശംസകളും നവ്യാ നായര്‍ നേര്‍ന്നിരുന്നു.

ഒരുത്തീ എന്ന സിനിമയിലൂടെ നായികയായി തിരിച്ചുവരികയാണ് നവ്യാ നായര്‍.

വി കെ പ്രകാശ് ആണ് ഒരുത്തീ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.