Asianet News MalayalamAsianet News Malayalam

'ദൃശ്യ 2'വിന്റെ വിശേഷങ്ങള്‍, ഫോട്ടോ പങ്കുവെച്ച് നവ്യാ നായര്‍

ദൃശ്യ 2വിന്റെ ലോക്കേഷൻ ഫോട്ടോകള്‍ പങ്കുവെച്ച് നവ്യ നായര്‍.

Navya Nair share her photo
Author
Kochi, First Published Aug 14, 2021, 4:22 PM IST

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യം 2വും ആദ്യ ഭാഗം പോലെ തന്നെ വലിയ ഹിറ്റായി. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമ തെലുങ്കിലേക്കും എത്തുമ്പോള്‍ ഫോട്ടോകളിലൂടെ വിശേഷം പങ്കുവയ്‍ക്കുകയാണ് നടി നവ്യാ നായര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

ദൃശ്യ എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം. മലയാളത്തില്‍ മീന ചെയ്‍ത വേഷത്തില്‍ സീതയായി നവ്യാ നായര്‍ കന്നഡയില്‍ അഭിനയിച്ചു. രണ്ടാം ഭാഗത്തിലും നവ്യാ നായര്‍ തന്നെയാണ് നായിക. പി വാസു സംവിധാനം ചെയ്യുന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കില്‍ തന്നെയാണ് ഫോട്ടോയില്‍ നവ്യാ നായര്‍.

ആദ്യ ഭാഗവും സംവിധാനം ചെയ്‍തത് പി വാസു തന്നെയാണ്.

രാജേന്ദ്ര പൊന്നപ്പ എന്ന നായകകഥാപാത്രമായി എത്തുന്നത് രവിചന്ദ്രൻ ആണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios