Asianet News MalayalamAsianet News Malayalam

'റാണി' കന്നഡയിലെത്തുമ്പോള്‍ സീത; 'ദൃശ്യ 2' ചിത്രങ്ങള്‍ പങ്കുവച്ച് നവ്യ നായര്‍

ജൂലൈ 12ന് ബംഗളൂരുവില്‍ ചിത്രീകരണം ആരംഭിച്ച സിനിമ

navya nair shares location pics of drishyam 2 kannada remake drishya 2
Author
Thiruvananthapuram, First Published Aug 4, 2021, 10:37 PM IST

മറ്റു ഭാഷാ റീമേക്കുകളെപ്പോലെ 'ദൃശ്യ'ത്തിന്‍റെ കന്നഡ റീമേക്കും സൂപ്പര്‍ഹീറ്റ് ആയിരുന്നു. ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന്‍റെ റീമേക്ക് തെലുങ്കില്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ കന്നഡയിലും 'ദൃശ്യം 2' റീമേക്കിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രവിചന്ദ്രനും നവ്യ നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദ്യഭാഗം ഒരുക്കിയ പി വാസു തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നവ്യ നായര്‍.

മലയാളം ഒറിജിനലില്‍ മീന അവതരിപ്പിച്ച 'റാണി' എന്ന കഥാപാത്രത്തെയാണ് നവ്യ കന്നഡത്തില്‍ അവതരിപ്പിക്കുന്നത്. പക്ഷേ കഥാപാത്രത്തിന്‍റെ പേര് മറ്റൊന്നാണ്. 'സീത' എന്നാണ് നവ്യ നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രവിചന്ദ്രന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര് 'രാജേന്ദ്ര പൊന്നപ്പ' എന്നുമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

ജൂലൈ 12ന് ബംഗളൂരുവില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ആരോഹി നാരായണ്‍, പ്രമോദി ഷെട്ടി, ആശ ശരത്ത്, പ്രഭു, ആനന്ദ് നാഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിരീഡ് ഡ്രാമ ചിത്രം 'കന്നഡിഗ'യുടെ ഷൂട്ട് പൂര്‍ത്തീകരിച്ചതിനു ശേഷമാണ് രവിചന്ദ്രന്‍ 'ദൃശ്യ 2'ല്‍ ജോയിന്‍ ചെയ്‍തിരിക്കുന്നത്.

അതേസമയം വി കെ പ്രകാശ് ഒരുക്കിയിരിക്കുന്ന 'ഒരുത്തീ' ആണ് നവ്യ നായരുടേതായി പുറത്തുവരാനുള്ള മറ്റൊരു ചിത്രം. ദൃശ്യത്തിന്‍റെ കന്നഡ പതിപ്പായ ദൃശ്യയ്ക്കു ശേഷം നവ്യ അഭിനയിച്ച ഒരേയൊരു ചിത്രവും ഒരുത്തീ ആണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. നവ്യയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു പൊലീസ് കഥാപാത്രമായ വിനായകനും എത്തുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios