ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ നവ്യ നായർക്ക് വീട്ടുകാർ നൽകിയ പിറന്നാൾ സർപ്രൈസിന്റെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 

മാതാപിതാക്കളും അനുജനും മകനും സുഹൃത്തുക്കളും ചേർന്ന് ഒരു കിടിലൻ സർപ്രൈസാണ് നവ്യയ്ക്ക് വേണ്ടി ഒരുക്കിയത്. പ്രതീക്ഷിക്കാതെ ഉള്ള സർപ്രൈസിൽ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് നവ്യ കരയുകയായിരുന്നു. 

കണ്ണ് കെട്ടിയാണ് നവ്യയെ ആഘോഷവേദിയിൽ എത്തിച്ചത്. പിന്നീട് സുഹൃത്തുക്കളും സഹപാഠികളുമെല്ലാം വീഡിയോയിലൂടെ നവ്യയ്ക്ക് ആശംസകൾ നേരുന്നു. നിറ കണ്ണുകളോടെയാണ് നവ്യ അത് നോക്കി നിന്നത്. തനിക്ക് ഇത്രയും വലിയ സർപ്രൈസ് നൽകിയ എല്ലാവർക്കും നവ്യ സ്നേഹവും നന്ദിയും അറിയിച്ചു. താരം തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്.