കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തിയായിരുന്നു കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്.

തന്റെ സീമന്തം ചടങ്ങിൽ നിന്നും പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം മേഘ്ന പങ്കുവച്ചിരുന്നു. ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ ചിരുവിന്റെ അഭാവം ഉണ്ടാവാതിരിക്കാൻ വലിയൊരു കട്ടൗട്ടും സ്ഥാപിച്ചിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും ആരാധകരുടെയുള്ളിൽ നോവുണർത്തി. ഇപ്പോഴിതാ ആ ചിത്രങ്ങളും മേഘ്നയുടെ കുറിപ്പും തന്നെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് നടി നവ്യാ നായർ. 

“എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷവും അതുതന്നെ. ഒരുപാട് സ്നേഹം. നിനക്കായി പ്രാർത്ഥിക്കുന്നു” നവ്യ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Read Also: 'എല്ലായ്‌പ്പോഴും എന്നെന്നേക്കും...'ചിരുവിനെ അടുത്തെത്തിച്ച് മേഘ്ന