തൃശൂര്‍: സിപിഎം കുടുംബ സംഗമത്തില്‍ ആവേശകരമായ പ്രസംഗവുമായി നടി നവ്യ നായര്‍. സിപിഎം ഗുരുവായൂര്‍ തെെക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് നവ്യ നായര്‍ പങ്കെടുത്തത്. കമ്മ്യൂണിസത്തെ കുറിച്ചും മാര്‍ക്സിസത്തെ കുറിച്ചും കൂടുതല്‍ പറയാന്‍ അറിയില്ലെങ്കിലും ചുവപ്പ് കൊടി ആവേശമാണെന്ന് നവ്യ നായര്‍ പറഞ്ഞു.

എല്ലാം മറന്ന് കിടപ്പാടം ഒക്കെ വിറ്റ പാര്‍ട്ടിയെ കുറിച്ച് കേട്ടിട്ടില്ലേ, അതാണ് ഇഷ്ടപ്പെടുന്ന പാര്‍ട്ടി. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹിക്കുന്നത്. നന്മയ്ക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും കഷ്ടപ്പെടുന്നവന്‍റെ വേദന യഥാര്‍ഥമായി മനസിലാക്കിയിരുന്ന കാലം എന്നുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്നും നവ്യ പറഞ്ഞു.

ഇതിന് ശേഷം ലാല്‍സലാം പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചെങ്കിലും കവിത ആലപിക്കണമെന്ന അഭ്യര്‍ത്ഥന മാനിച്ച് താരം വീണ്ടും മെെക്കിന് മുന്നിലെത്തി. തുടര്‍ന്ന് വയലാറിന്‍റെ അശ്വമേധം എന്ന കവിതിയിലെ ഏതാനും വരികള്‍ ആലപിക്കുകയും ചെയ്തു. 

വീഡിയോ കാണാം