മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയില്‍ ഇടവേളകളുണ്ടെങ്കിലും നൃത്തത്തില്‍ സജീവമാണ് നവ്യാ നായര്‍. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിജയദശമി ദിവസത്തിലേതാണ് നവ്യാ നായരുടെ ഫോട്ടോ.

വിജയദശമി ദിവസത്തില്‍ ഗുരുവില്‍ നിന്ന് അനുഗ്രഹം വാങ്ങുകയാണ് നവ്യാ നായര്‍. ഒപ്പം മകൻ സായ് കൃഷ്‍ണയുമുണ്ട്. ജീവിതത്തില്‍ ഒരു മികച്ച ഗുരുനാഥനെ ലഭിക്കുകയെന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്മാനം. അദ്ദേഹം അവസാനമാക്കാണ്, ഗുരുവെ നമഹ എന്നും നവ്യാ നായര്‍ പറയുന്നു. ഒട്ടേറെ ഫോട്ടോകള്‍ നവ്യാ നായര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഗുരുവിന്റെ മുന്നില്‍ മകനൊപ്പം നൃത്തം അഭ്യസിക്കുകയും ചെയ്യുന്നു നവ്യാ നായര്‍.

അടുത്തിടെ നവ്യാ നായര്‍ ഷെയര്‍ ചെയ്‍ത മറ്റു ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നവ്യാ നായരുടെ സഹോദരന്റെ വിവാഹവും അടുത്തിടയെയായിരുന്നു കഴിഞ്ഞത്.

സിനിമയില്‍ നായികയായി തിരിച്ചെത്തുകയുമാണ് നവ്യാ നായര്‍. വികെപി സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന സിനിമയിലാണ് നവ്യാ നായര്‍ നായികയാകുന്നത്.