മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നവ്യാ നായര്‍ സ്വന്തമാക്കിയിരുന്നു. ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമകളില്‍ നിന്ന് അടുത്തകാലത്ത് ഇടവേളയെടുത്ത നവ്യാ നായര്‍ സ്വന്തം വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുമുണ്ട്. നവ്യാ നായര്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായിക പ്രാധാന്യമുള്ള സിനിമയായിരിക്കും തീ.  എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സീൻ ഒന്ന് നമ്മുടെ വീട് ആണ് നവ്യാ നായര്‍ അവസാനമായി അഭിനയിച്ച ചിത്രം.