നവ്യാ നായര്‍ ഒരിടവേളയ്‍ക്ക് ശേഷം നായികയായി എത്തുന്ന ചിത്രമാണ് ഒരുത്തീ. കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ നവ്യയുടേത്. ചിത്രത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തംരഗമായിരുന്നു. ചിത്രത്തിന്റെ പൂജയുടെ വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം നവ്യാ നായര്‍ ക്യാമറയ്‍ക്ക് മുന്നില്‍ എത്തുന്നതു തന്നെയാണ് വീഡിയോയുടെയും സിനിമയുടെയും ആകര്‍ഷണം.

വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തിരക്കഥ എഴുതിയിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ഡോ. മധുവാസുദേവനും ആലങ്കോട് ലീലാകൃഷ്‍ണനും ഗാനനിര്‍വഹിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ.  സന്തോഷ് കീഴാറ്റൂര്‍, മുകുന്ദൻ എന്നിവരും ചിത്രത്തിലുണ്ട്. കൃഷ്‍ണപ്രസാദും മാളവിക മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു.