ഒരിടവേളയ്‍ക്ക് ശേഷം, മലയാളത്തിന്റെ പ്രിയ നടി നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ തിരിച്ചെത്തുന്നത്. ഒരിടവേള എടുത്തെങ്കിലും നവ്യ നായരുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നവ്യാ നായര്‍ നായികയാകുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വളരെ കരുത്തുറ്റ കഥാപാത്രമായിരിക്കും ചിത്രത്തില്‍ നവ്യ നായരുടേത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.

വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് സുരേഷ് ബാബു തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്‍ണനും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, മുകുന്ദൻ തുടങ്ങിയവര്‍ വേഷമിടുന്നു. കൃഷ്‍ണ പ്രസാദും മാളവിക മേനോനും ചിത്രത്തിലുണ്ട്.