മലയാളത്തിന്റെ പ്രിയപ്പെട്ട നടി നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ നായികയായി തിരിച്ചെത്തുന്നത്. സിനിമയില്‍ നിന്ന് ഇടവേളയെടുത്തപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ടായിരുന്നു. സിനിമയില്‍ സജീവമല്ലാത്തപ്പോഴും നൃത്തവേദിയില്‍ തിളങ്ങിനില്‍ക്കുകയായിരുന്നു നവ്യാ നായര്‍. നൃത്തത്തിന്റെ വേഷമണിഞ്ഞിട്ടുള്ള പുതിയ ഫോട്ടോയാണ് നവ്യാ നായര്‍ പുതുതായി ഷെയര്‍ ചെയ്‍തിട്ടുള്ളത്.

എവിടെ വെച്ച് നൃത്തം ചെയ്‍തതിന്റെതാണ് എന്നോ എന്ത് നൃത്തമാണോയെന്ന് നവ്യാ നായര്‍ ഫോട്ടോയ്‍ക്ക് ഒപ്പം എഴുതിയിട്ടില്ല. അതുകൊണ്ടുതന്നെ ആരാധകര്‍ അക്കാര്യമാണ് അന്വേഷിക്കുന്നതും. അതേസമയം നവ്യാ നായരുടെ ഒരുത്തീ എന്ന സിനിമ സംവിധാനം ചെയ്യുന്നത് വി കെ പ്രകാശ് ആണ്. കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ നവ്യാ നായരുടേത് എന്നാണ് ഫസ്റ്റ് ലുക്കില്‍ സൂചിപ്പിക്കുന്നത്.