തമിഴകത്തെ മിന്നുംതാരമാണ് ആരാധകരുടെ പ്രിയപ്പെട്ട നായിക നയൻതാര. ഒറ്റയ്‍ക്കുതന്നെ സിനിമകള്‍ വിജയിപ്പിക്കാൻ പ്രതിഭയുള്ള നായികനടി. നയൻതാരയുടെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പുതിയ ലുക്കിലുള്ള നയൻതാരയുടെ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിരുത്തൈ ശിവയുടെ ചിത്രത്തിന്റെ ചിത്രീകരണത്തിനു മുന്നോടിയായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് നയൻതാരയുടെ ഫോട്ടോ സിനിമ മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയ്‍ക്കുള്ളിലാക്കിയത്.

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയൻതാരയ്‍ക്ക് മികച്ച കഥാപാത്രമാണ് എന്നാണ് വാര്‍ത്ത. ഗ്രാമീണ പശ്ചാത്തലത്തിലാണ് രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സിനിമ ഒരുക്കുന്നത്. രജനികാന്തിന്റെയും നയൻതാരയുടെയും കഥാപാത്രങ്ങള്‍ എന്തായിരിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അതേസമയം മീന, ഖുശ്‍ബു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടാകും. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ഡി ഇമ്മൻ ആണ് സംഗീത സംവിധായകൻ. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാൻ ഹൈദരാബാദിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നയൻതാരയുടെ ഫോട്ടോ സിനിമാ മാധ്യമപ്രവര്‍ത്തകര്‍ എടുത്തത്. കോസ്റ്റ്യൂം ഡിസൈനര്‍ അനു പാര്‍ഥസാരഥിയും നയൻതാരയ്‍ക്ക് ഒപ്പമുണ്ട്.