തെന്നിന്ത്യൻ നായിക നയൻതാരയും സംവിധായകൻ വിഘ്‍നേശ ശിവനും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഒന്നിച്ചുള്ള ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും  ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം നയൻതാരയും വിഘ്‍നേശ് ശിവനും വിവാഹിതരാകാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

നാനും റൌഡി താൻ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് 2015ലാണ് ഇരുവരും നയൻതാരയും വിഘ്‍നേശ് ശിവനും സൌഹൃദത്തിലാകുന്നത്. സൌഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. എന്തായാലും വിവാഹത്തിലേക്ക് എത്താൻ കുടുംബം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 2019ല്‍ തന്നെ വിവാഹനിശ്ചയം നടക്കുമെന്നും അടുത്ത വര്‍ഷം ആദ്യം വിവാഹം നടക്കുമെന്നുമാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.