കുടുംബത്തെ കുറിച്ച് വൈകാരികമായി മനസ് തുറന്ന് നയൻതാര.

തെന്നിന്ത്യയിലെ വിജയറാണിയാണ് മലയാളത്തിന്റെയും പ്രിയപ്പെട്ട നടി നയൻതാര. മലയാളത്തില്‍ നിന്ന് തമിഴകത്ത് എത്തി അവിടെ ലേഡി സൂപ്പര്‍സ്റ്റാറുകയായിരുന്നു നയൻതാര. സ്വന്തം പേരില്‍ തന്നെ ഒട്ടേറെ ഹിറ്റുകള്‍ നയൻതാര സ്വന്തമാക്കി. സ്വന്തം കുടുംബത്തെ കുറിച്ച് വൈകാരികമായി പ്രതികരിക്കുകയാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നയൻതാര.

YouTube video player

വിജയ് ടിവിയുടെ സ്വാതന്ത്ര്യദിന പരിപാടിയിലായിരുന്നു നയൻതാര മനസ് തുറന്നത്. നെട്രികണ്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖത്തില്‍ അച്ഛന്റെ അസുഖത്തെ കുറിച്ച് പറഞ്ഞ നയൻതാര വികാരാധീനയായി. അച്ഛൻ എന്നും ഹീറോ ആയിരുന്നുവെന്ന് നയൻതാര പറഞ്ഞു.

വളരെ പെര്‍ഫെക്റ്റ് ആയ ആളാണ് അച്ഛൻ. എയര്‍ഫോഴ്‍സ് ഓഫീസര്‍ ആയിരുന്നു. പതിമൂന്ന് വര്‍ഷങ്ങളായി അസുഖമായിട്ട്. ഇപോള്‍ ഒരു കൊച്ചുകുട്ടിയെ പോലെ ശ്രദ്ധിക്കണമെന്നും നയൻതാര പറഞ്ഞു.

അച്ഛനെ കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അദ്ദേഹം പെട്ടെന്ന് രോഗബാധിതനാകുകയായിരുന്നു. അച്ഛന്റെ അസുഖം മാറി പഴയതുപോലെ കണ്ടാല്‍ കൊള്ളാമെന്നുണ്ട് എന്നും നയൻതാര പറഞ്ഞു. ജീവിതത്തില്‍ എന്തെങ്കിലും കാര്യം മാറ്റാൻ അവസരം ലഭിച്ചാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു നയൻതാര.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.