ദയവായി എല്ലാവരും വാക്സീൻ എടുക്കമെന്നും ജാഗ്രതയോടെ കൊവിഡിനെതിരെ പോരാടണമെന്നും വിഘ്നേശ് ശിവൻ പറയുന്നു. 

കൊവിഡ് വാക്സീൻ സ്വീകരിച്ച് തെന്നിന്ത്യൻ താരം നയൻതാര. സംവിധായകനും കാമുകനുമായ വിഘ്നേശ് ശിവനും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ നയൻസിനൊപ്പം എത്തിയിരുന്നു. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്സീൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

ദയവായി എല്ലാവരും വാക്സീൻ എടുക്കമെന്നും ജാഗ്രതയോടെ കൊവിഡിനെതിരെ പോരാടണമെന്നും വിഘ്നേശ് ശിവൻ പറയുന്നു. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയൻതാരയുടെ പുതിയ പ്രോജക്ട്. വിഘ്നേശ് ശിവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണവും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona