നയൻതാര നായികയായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

നയൻതാര (Nayanthara) നായികയായി അഭിനയിച്ച ചിത്രമാണ് ആറഡുഗുള ബുള്ളറ്റ്. ഗോപിചന്ദാണ് (Gopichand) ആറഡുഗുള ബുള്ളറ്റെന്ന ചിത്രത്തിലെ നായകൻ. വളരെക്കാലമായി മുടങ്ങിപ്പോയതിനാല്‍ പഴികേട്ട ചിത്രമാണ്. എന്തായാലും ഇപോഴിതാ റിലീസിനിരിക്കുന്ന ചിത്രമായ ആറഡുഗുള ബുള്ളറ്റിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

YouTube video player

ആറഡുഗുള ബുള്ളറ്റ് എന്ന ചിത്രം 2012ല്‍ തുടങ്ങിയതാണ്. 2017 ജൂണ്‍ ഒമ്പതിന് ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു. പല കാരണങ്ങളാല്‍ മുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപോള്‍ ഒക്ടോബര്‍ എട്ടിന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബി ഗോപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തന്ദ്ര രമേശ് ആണ് ചിത്രം നിര്‍മിക്കുന്നത്.

വക്കന്തം വംശി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആറഡുഗുള ബുള്ളറ്റ് എന്ന ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് അബ്ബുരി രവി ആണ്. മണി ശര്‍മ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എം ബാലമുരുഗൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആറഡുഗുള ബുള്ളറ്റ് എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്. പ്രകാശ് രാജ്, അഭിമന്യ സിംഹ്, കൊട ശ്രീനിവാസ റാവു, ബ്രഹ്‍മാനന്ദം, ജയ പ്രകാശ് റെഡ്ഡി. ചലപതി റാവു, മധുനന്ദൻ, രാമ പ്രഭാ, സുരേഖ വാണി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.