തെന്നിന്ത്യയില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന നടിയാണ് നയൻതാര. നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക് സിനിമകള്‍ വിജയിപ്പിക്കാൻ കഴിവുള്ള നായിക നടി. നയൻതാരയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നയൻതാരയുടെ പുതിയ സിനിമയെ കുറിച്ചുള്ളതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്ന വാര്‍ത്ത. നയൻതാര വീണ്ടും കന്നഡയില്‍ നായികയാകുന്നുവെന്നതാണ് വാര്‍ത്ത.

നേരത്തെ സൂപ്പര്‍ എന്ന കന്നഡ സിനിമയില്‍ നായികയായി നയൻതാര അഭിനയിച്ചിട്ടുണ്ട്. ഗണ്‍ഡുഗലി മഡകാരി നായക എന്ന കന്നഡ ചിത്രത്തിലാണ് നയൻതാര പുതുതായി നായികയാകുന്നത്. ബി എല്‍ വേണുവിന്റെ ചരിത്ര നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ. ഒരു ആക്ഷൻ ത്രില്ലറായിരിക്കും ഇത്. ദര്‍ശൻ ആയിരിക്കും നായകനായി എത്തുക.