നയൻതാര നായികയാകുന്ന ഇരൈവനില്‍ ഭീതിപ്പെടുത്തുന്ന രംഗങ്ങളുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തെ മുൻനിര നായികയായ നയൻതാര ബോളിവുഡിലും ജവാനിലൂടെ പ്രിയങ്കരിയായിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ നായികയായി ആദ്യമായി ബോളിവുഡില്‍ എത്തിയപ്പോള്‍ വൻ വിജയമാണ് നയൻതാര നേടിയത്. ഇരൈവനാണ് തമിഴകത്ത് നയൻതാരയുടേതായി റിലീസ് ചെയ്യാനുള്ളത്. ജയം രവി നായകനായി എത്തുന്ന ചിത്രത്തിന്റെ സെൻസറിംഗ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഇരൈവൻ സൈക്കോളജിക്കല്‍ ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുക. അതിനാല്‍ ഭീതിപ്പെടുത്ത ചില രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് കട്ടുകള്‍ മാത്രമാണ് ഇരൈവന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് നയൻതാര നായികയാകുന്ന ചിത്രത്തിന് സെൻസര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് എന്നും രണ്ട് മണിക്കൂര്‍ 33 മിനിറ്റ് 41 സെക്കൻഡുകളുള്ള ഇരൈവനില്‍ ഞെട്ടിക്കുന്ന ചില രംഗങ്ങള്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. പലതവണ മാറ്റിവച്ചെങ്കിലും നയൻതാരയുടെ ഇരൈവൻ സിനിമ സെപ്‍റ്റംബര്‍ 28ന് എത്തുമ്പോള്‍ ജയം രവിക്കും നയൻതാരയ്‍ക്കും ഒപ്പം നരേന, ആശിഷ് വിദ്യാര്‍ഥി തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷത്തില്‍ ഉണ്ടാകും. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പൊന്നിയിൻ സെല്‍വനായി പ്രേക്ഷപ്രീതി നേടിയ ശേഷം വൻ ഹിറ്റ് ലക്ഷ്യമിട്ടാണ് നടൻ ജയം രവി ഇരൈവനുമായി എത്തുന്നത്.

ജവാന് നയൻതാരയ്‍ക്ക് ലഭിച്ചത് 10 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. മികച്ച പ്രകടനമായിരുന്നു ജവാനില്‍ നയൻതാരയ്‍ക്ക്. താരമൂല്യത്തില്‍ നയൻതാരയാണ് തെന്നിന്ത്യയില്‍ മുന്നില്‍. നയൻതാര നായികയായി എത്തുന്ന നിരവധി സിനിമകളാണ് ഒരുങ്ങുന്നതും.

ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക