മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തില്‍ നയൻതാര നായികയാകുന്നുവെന്നതാണ് ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. മഞ്‍ജു വാര്യര്‍ ചെയ്‍ത കഥാപാത്രമായിട്ടായിരിക്കും നയൻതാര റീമേക്കില്‍ അഭിനയിക്കുന്നത്.

മോഹൻ രാജയാണ് ലൂസിഫര്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മോഹൻലാലിന്റെ സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്‍ജു വാര്യര്‍ അഭിനയിച്ചത്. അതേ കഥാപാത്രമായിട്ടാണ് തെലുങ്കില്‍ നയൻതാര എത്തുക. സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നയൻതാര ചിരഞ്‍ജീവിയുടെ നായികയായി അഭിനയിച്ചിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂ. മഞ്‍ജു വാര്യര്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ് ലൂസിഫറിലേത്.

ചിരഞ്‍ജീവി നായകനായി ഇപോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആചാര്യയാണ്.

കൊരടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്.