കാർത്തി നായകനായി എത്തിയ 'കാഷ്‌മോര' എന്ന ചിത്രത്തിന് ശേഷം നയൻതാര പ്രൊഡക്ഷൻ ഹൗസുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ഒ2'. 

യൻതാര(Nayanthara) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന് 'ഒ2'വിന്റെ(O2 ) ടീസർ റിലീസ് ചെയ്തു. സസ്പെൻസ് ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിഎസ് വിഘ്‌നേശ് ആണ്. ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുളള പോരാട്ടവുമാണ് ചിത്രമെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. 'ഒ2'വിൽ ജാഫർ ഇടുക്കിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുക. 'ഒ2'വിന്റെ സംഗീതം വിശാൽ ചന്ദ്രശേഖറും ഡിഒപി തമിഴ് എ അഴകൻ, എഡിറ്റിംഗ് സെൽവ ആർ കെ എന്നിവരാണ്. 2016ൽ കാർത്തി നായകനായി എത്തിയ 'കാഷ്‌മോര' എന്ന ചിത്രത്തിന് ശേഷം നയൻതാര പ്രൊഡക്ഷൻ ഹൗസുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ഒ2'.

അതേസമയം, 'കാതുവാക്കുള രണ്ടു കാതൽ' ആണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിഘ്നേഷ് ശിവൻ ആണ് സംവിധാനം. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. 

'ഐ ലൈക്ക് ഇറ്റ്'; 1200 കോടിയിലേക്ക് ചുവടുവച്ച് റോക്കി ഭായ്; റെക്കോർഡുകൾ ഭേദിച്ച് 'കെജിഎഫ് 2'

ഭാഷയുടെ അതിർവരമ്പുകളെ ഭേദിച്ചു കൊണ്ടുള്ള 'കെജിഎഫ് 2'ന്റെ(KGF 2) കുതിപ്പാണ് ഓരോ ദിവസവും സിനിമാ മേഖലയിൽ നിന്നും പുറത്തുവരുന്നത്. കോടികൾ മുടക്കി ചിത്രീകരിച്ച സിനിമകളെയും പിന്നിലാക്കിയാണ് യാഷ് ചിത്രത്തിന്റെ തേരോട്ടം. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ ചിത്രം നേടിയ പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. 

കെജിഎഫിന്റെ നാലാം ആഴ്ചയിലെ ബോക്സോഫീസ് കളക്ഷൻ പുറത്തുവരുമ്പോൾ ആഗോളതലത്തിൽ ഇതുവരെ നേടിയിരിക്കുന്നത് 1191.24 കോടി രൂപയാണ്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ആഴ്ച തന്നെ ചടിത്രം 1200 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.

Read Also: മണിക്കൂറിനുള്ളിൽ 10 മില്യൺ കാഴ്ചക്കാർ; 'വിക്രം' ട്രെയിലറിൽ സൂര്യയെ കണ്ടെത്തി സോഷ്യൽ മീഡിയ

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.