നയൻതാര നായികയായ നെട്രികണ്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ റിലീസ് ചെയ്യും.

നയൻതാര നായികയാകുന്ന പുതിയ സിനിമയാണ് നെട്രികണ്‍ . മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമ റിലീസ് വൈകിയത്. ഇപോഴിതാ സിനിമ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

Add Asianetnews as a Preferred SourcegooglePreferred

സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‍നേശ് ശിവനാണ് നെട്രികണ്‍ നിര്‍മിക്കുന്നത്. സിനിമയുടെ സ്‍ട്രീമിംഗ് റൈറ്റ്‍സ് 15 കോടിക്കാണ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നതായി മാധ്യമപ്രവര്‍ത്തകൻ ദിനേശ് അകുല ട്വീറ്റ് ചെയ്‍തിരിക്കുന്നു. അന്ധയായിട്ടാണ് നെട്രികണില്‍ നയൻതാര അഭിനയിക്കുന്നത്. സിനിമ ഉടൻ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മലയാളി താരം അജ്‍മലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

രജനികാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ നേട്രികണ്‍ (മൂന്നാം കണ്ണ്) എന്ന സിനിമയുടെ അതേ പേര് ഉപയോഗിക്കാൻ നിര്‍മാതാക്കള്‍ വിഘ്‍നേശ് ശിവന് അനുമതി നല്‍കിയിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.