തെന്നിന്ത്യയില്‍ ഇപ്പോഴത്തെ താരറാണിയാണ് നയൻതാര. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റാക്കുന്ന, കഥാപാത്രങ്ങളെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍. എന്നാല്‍ കരിയറില്‍ ചെയ്യേണ്ടിയിരുന്നില്ല എന്നൊരു കഥാപാത്രമുണ്ടെന്ന് നയൻതാര പറയുന്നു. പിന്നോട്ട് ഓർക്കുമ്പോൾ വേണ്ട എന്നു തോന്നുന്ന കഥാപാത്രമാണ് സൂര്യ നായകനായ ഗജിനിയിലെതെന്നാണ് നയൻതാര പറയുന്നത്.

സൂര്യയുടെ കരിയറിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഗജിനി. ചിത്രത്തിലെ നായിക അസിനും ചിത്രം വലിയ ബ്രേക്കായി. എന്നാല്‍ ചിത്രം ചെയ്യേണ്ടിയിരുന്നില്ലെന്നാണ് മറ്റൊരു പ്രധാന കഥാപാത്രമായ നയൻതാര ഇപ്പോള്‍ പറയുന്നത്. ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങിയതും മൾട്ടിസ്റ്റാർ ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കാൻ തുടങ്ങിയതും അതിനു ശേഷമാണെന്നും നയൻതാര പറയുന്നു. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തിൽ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചിരുന്നുവെന്നും എന്നാൽ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറിൽ വലിയ നേട്ടമായിരുന്നുവെന്നും നയൻതാര പറയുന്നു.