അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായികയാകുന്നു.

\തമിഴകത്ത് തുടരെ ചിത്രങ്ങള്‍ പ്രഖ്യാപിക്കുകയാണ് നയൻതാര (Nayanthara). അശ്വിൻ ശരവണിന്റെ (Ashwin Saranavan) സംവിധാനത്തിലുള്ള ചിത്രത്തിലാണ് നയൻതാര നായികയാകുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'കണക്റ്റ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും നയൻതാരയുടെ ജന്മദിനത്തില്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നയൻതാര നായികയായ ചിത്രം 'മായ'യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ 'ഗെയിം ഓവറും' അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ'യും 'ഗെയിം ഓവറും' . അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് കണക്റ്റ് നിര്‍മിക്കുന്നത്. നയൻതാരയ്‍ക്ക് ജന്മദിന ആശംസയുമായി റൗഡി പിക്ചേഴ്‍സിന്റെ 'കാത്തു വാക്കുള രണ്ടു കാതലിന്റെ' പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

വിഘ്‍നേശ് ശിവൻ തന്നെയാണ് 'കാത്തു വാക്കുള രണ്ടു കാതല്‍' സംവിധാനം ചെയ്യുന്നത്. വിഘ്‍നേശ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. നയൻതാരയും വിഘ്‍നേശ് ശിവനും ഏറെക്കാലമായി പ്രണയത്തിലുമാണ്. ഇരുവരുടെയും വിവാഹം വൈകാതെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

വിഘ്‍നേശ് ശിവനുമായി വിവാഹ നിശ്ചയം കഴിഞ്ഞെന്ന് നയൻതാര അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ കയ്യിലെ മോതിരം വിവാഹ നിശ്ചയത്തിന്റേതാണ് എന്നാണ് നയൻതാര പറഞ്ഞത്. നയൻതാരയുമായി പ്രണയത്തിലാണെന്ന് പല തവണ ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും വിഘ്‍നേശ് ശിവൻ അറിയിച്ചിട്ടുണ്ട്. എന്തായാലും ആരാധകര്‍ കാത്തിരിക്കുന്നതും തമിഴകത്തെ സൂപ്പര്‍ ജോഡികളായി വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും വിവാഹത്തിനായാണ്.