അച്ഛനെപ്പോലെയോ? അമ്മയെപ്പോലെയോ?, നയൻതാരയുടെയും വിഘ്‍നേശിന്റെയും മക്കളുടെ മുഖം വെളിപ്പെടുത്തി
മക്കളുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാര.

സംവിധായകൻ വിഘ്‍നേശ് ശിവന്റെയും നടി നയൻതാരയുടെയും മക്കള്‍ പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഉയിര്‍, ഉലകം എന്നാണ് നയൻതാരയുടെ മക്കളുടെ പേര്. നേരത്തെ നയൻതാര ഉയിരിന്റെയും ഉലകത്തിന്റെയും ഫോട്ടോകള്‍ പങ്കുവെച്ചിരുന്നെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഒന്നാം പിറന്നാളിന് മക്കളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് മുഖം വെളിപ്പെടുത്തിയിട്ടുള്ളതാണ്.
മക്കളുടെ മുഖം വെളിപ്പെടുത്തി പുറത്തുവിട്ട ഫോട്ടോകള്‍ക്ക് ക്യാപ്ഷനായി എൻ മുഖം കൊണ്ട എൻ ഉയിര്‍, എൻ ഗുണം കൊണ്ട എൻ ഉലക് ((രുദ്രൊനീല്‍ എൻ ശിവ, ദൈവിക് എൻ ശിവ എന്നുമാണ് യഥാര്‍ഥ പേര്)) എന്ന വരികളും എഴുതിയിരിക്കുന്നു വിഘ്‍നേശ് ശിവൻ. ഇങ്ങനെ എഴുതി ഞങ്ങളുടെ എല്ലാവരുടെയും ഫോട്ടോ പങ്കുവയ്‍ക്കാൻ കാത്തിരിക്കുകയായിരുന്നു. സന്തോഷകരമായ ജന്മദിനം പ്രിയപ്പെട്ട മക്കള്‍ക്ക് ആശംസിക്കുന്നു എന്നും എഴുതിയിരിക്കുന്നു. വാക്കുകള്‍ക്കപ്പുറം അപ്പയും അമ്മയും രണ്ട് മക്കളെയും സ്‍നേഹിക്കുന്നു, നമ്മുടെ ജീവിതത്തിലേക്ക് എത്തി സന്തോഷം നല്‍കിയതിന് നന്ദി, നിങ്ങള്‍ എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും കൊണ്ടുവന്നു എന്നും എഴുതിയിരിക്കുന്നു വിഘ്‍നേശ് ശിവൻ.
നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും ഇരട്ടക്കുട്ടികളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. വിഘ്‍നേശ് ശിവനാണ് രണ്ട് കുട്ടികള്‍ തനിക്കും നയൻതാരയ്‍ക്കും ജനിച്ചതായി വെളിപ്പെടുത്തിയത്. മക്കള്‍ ജനിച്ചത് വെളിപ്പെടുത്തിയപ്പോള്‍ തന്നെ സംവിധായകൻ വിഘ്‍നേശ് ശിവൻ ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം' എന്ന് അഭ്യര്‍ഥിച്ചിരുന്നു. വിഘ്‍നേശ് ശിവനും നയൻതാരയും വാടക ഗര്‍ഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും ആഘോഷപൂര്‍മായ വിവാഹം 2022 ജൂണ്‍ ഒമ്പതിനാണ് നടന്നത്. മഹാബലിപുരത്തായിരുന്നു നയൻതാരയുടെയും വിഘ്‍നേശിന്റെയും . ഒട്ടേറെ പ്രമുഖര്‍ വിഘ്‍നേശിന്റെയും നയൻതാരയുടെയും വിവാഹ ചടങ്ങിനെത്തി. സംവിധായകൻ വിഘ്‍നേശ് ശിവന്റെയും നടി നയൻതാരയുടെയും വിവാഹദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു.
Read More: കാത്തിരുന്നവര്‍ നിരാശയില്‍, ലിയോയുടെ അപ്‍ഡേറ്റ്, എന്തുകൊണ്ട് ഓഡിയോ ലോഞ്ച് റദ്ദാക്കി?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക