ഹിന്ദിയില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ നടിയാണ് കത്രീന കൈഫ്. നയൻതാരയാകട്ടെ ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റാക്കുന്ന നടിയും. നയൻതാര അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ നയൻതാരയും കത്രീന കൈഫും ഒന്നിച്ചുള്ള വീഡിയോണാ തരംഗമാകുന്നത്. കത്രീന കൈഫിന്റെ ബ്യൂട്ടി ബ്രാൻഡിന്റെ പ്രമോഷണനല്‍ വീഡിയോയിലാണ് നയൻതാരയുമുള്ളത്.

നയൻതാരയ്‍ക്ക് പുറമേ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാള്‍ ഉള്‍പ്പെടയുള്ളവരും പ്രമോഷണല്‍ വീഡിയോയിലുള്ളത്. തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാറായ നയൻതാര വന്നതിനു കത്രീന കൈഫ് നന്ദി അറിയിച്ചു. അമിതാഭ് ബച്ചൻ കത്രീനയ്‍ക്ക് അഭിനന്ദനമറിയിച്ചും രംഗത്ത് എത്തി.