തെന്നിന്ത്യൻ നടി നയൻതാരയുടെ ജന്മദിനമാണ് ഇന്ന്. നയൻതാരയ്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് സംവിധായകൻ വിഘ്‍നേശ് ശിവൻ രംഗത്ത് എത്തി. നയൻതാരയുടെ ഫോട്ടോയും വിഘ്‍നേശ് ശിവൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജന്മദിനാശംസകള്‍ എന്റെ തങ്കമേ എന്നാണ് വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നത്. വിഘ്‍നേശ് ശിവനും നയൻതാരയും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയവും ചര്‍ച്ചയായിട്ടുണ്ട്.

നയൻതാരയുടെ പുതിയ സിനിമയായ നേട്രികണിന്റെ ടീസറും ഇന്ന് റീലീസ് ചെയ്‍തു. പ്രചോദനമാകുന്ന, സമര്‍പ്പിതയായ, ആത്മാര്‍ത്ഥതയുള്ള, സത്യസന്ധയായ വ്യക്തിയായി തുടരുകയെന്നാണ് ടീസര്‍ ഷെയര്‍ ചെയ്‍ത് വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നത്. ഒപ്പം ഉയര്‍ന്ന് പറക്കുക. സന്തോഷവും സ്ഥിരമായ വിജയവും നല്‍കി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പോസിറ്റീവും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേയ്‍ക്ക് എന്നും വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു.  വിഘ്‍നേശ് ശിവനാണ് നേട്രികണ്‍ നിര്‍മിക്കുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകളുണ്ട്.

സത്യൻ അന്തിക്കാടിന്റെ മനസിനക്കര എന്ന സിനിമയിലൂടെയാണ് നയൻതാര വെള്ളിത്തിരയില്‍ എത്തിയത്.

തെന്നിന്ത്യയിലെ മിന്നും വിജയം സ്വന്തമാക്കിയ നയൻതാര ഇപ്പോള്‍ അപ്പുഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന മലയാള സിനിമയിലാണ് അഭിനയിക്കുന്നത്.