ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയുടെ ഐറ. നയൻതാര ഇരട്ടവേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഹൊറര്‍ ചിത്രമായിട്ടാണ് ഐറ ഒരുക്കിയിരിക്കുന്നത്. 28ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി വേറിട്ട പ്രമോഷനുകളാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ചെന്നൈയിലെ നിരവധി ഓട്ടോറിക്ഷകളിലടക്കം പോസ്റ്ററുകള്‍ പതിച്ച് ചിത്രത്തിന്റെ പ്രചരണം തുടങ്ങിക്കഴിഞ്ഞു.

സര്‍ജുൻ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ എസ് സുന്ദരമൂര്‍ത്തി സംഗീതസംവിധാനം നിര്‍വഹിക്കുന്നു. സുദര്‍ശൻ ശ്രീനീവാസൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഭവാനി, യമുന എന്നീ കഥാപാത്രങ്ങളായി ആണ് നയൻതാര ചിത്രത്തില്‍ അഭിനയിക്കുന്നത്. കലൈരശൻ മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.