ആദ്യം അണിയറയില്‍ നിന്നും മുന്നിലേക്ക് വരാന്‍ ജോണ്‍ സീന മറുപടി കാണിച്ചു. തുടര്‍ന്ന് വേദിയില്‍ എത്തിയ സീന. വിജയിയുടെ പേര് എഴുതിയ കാര്‍ഡ് കൊണ്ട് നാണം മറച്ചിരുന്നു

ഹോളിവുഡ്: 96 മത് ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ പൂര്‍ണ്ണ നഗ്നനായി എത്തി ഹോളിവുഡ് താരവും റെസ്ലിംഗ് താരവുമായ ജോണ്‍ സീന. ഓസ്കാര്‍ പ്രഖ്യാപനത്തിനിടെ എന്നും ഇത്തരം രസകരമായ എന്തെങ്കിലും കാര്യം വേദിയില്‍ സംഭവിക്കാറുണ്ട്. ഇത്തവണ കാര്യങ്ങള്‍ രസകരമാക്കിയത് ജോണ്‍ സീനയാണ്. 

മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ഡോള്‍ബി തീയറ്ററിലെ വേദിയിലേക്ക് ജോണ്‍ സീനയെ പരിപാടിയുടെ അവതാരകന്‍ ജിമ്മി കമ്മല്‍ ക്ഷണിച്ചത്. ആദ്യം അണിയറയില്‍ നിന്നും മുന്നിലേക്ക് വരാന്‍ ജോണ്‍ സീന മടി കാണിച്ചു. തുടര്‍ന്ന് വേദിയില്‍ എത്തിയ സീന. വിജയിയുടെ പേര് എഴുതിയ കാര്‍ഡ് കൊണ്ട് നാണം മറച്ചിരുന്നു. പിന്നീട് ഒരു തുണയുമായി എത്തി ജോണിന്‍റെ നാണം മറച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

മികച്ച വസ്ത്രലാങ്കാരത്തിനുള്ള ഇത്തവണത്തെ ഓസ്കാര്‍ ലഭിച്ചത് പൂവര്‍ തിംങ്സ് എന്ന ചിത്രത്തിനാണ്. മികച്ച നടി അടക്കം നാല് അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിരുന്നു. എന്തായാലും ഈ അവാര്‍ഡ് പ്രഖ്യാപനത്തിലെ ജോണ്‍ സീനയുടെ പ്രകടനം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

Scroll to load tweet…

അതേ സമയം 96ാം ഓസ്കാര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനം സമാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങിയ. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടി.

Scroll to load tweet…

ജിമ്മി കമ്മല്‍ ആയിരുന്നു ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്‍റെ അവതാരകനായി എത്തിയത്. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികള്‍ ചുവന്ന റിബണ്‍ ധരിച്ചാണ് ഓസ്കാര്‍ ചടങ്ങിന് എത്തിയത്. 

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി 'ഓപന്‍ഹെയ്മര്‍' - ലൈവ് അപ്ഡേറ്റ്