Asianet News MalayalamAsianet News Malayalam

Neelavelicham : വൈക്കം മുഹമ്മദ് ബഷീറായി ടൊവിനോ; 'നീലവെളിച്ചം' രണ്ടാം ഷെഡ്യൂളിന് ആരംഭം

ബഷീറിന്‍റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കള്‍ ആയിരിക്കും.

Neelavelicham Second Schedule starts rolling today
Author
Kochi, First Published Jun 23, 2022, 12:27 PM IST

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നീലവെളിച്ചം'(Neelavelicham). വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഇതേ പേരിലുള്ള പ്രശസ്ത ചെറുകഥയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.  പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ ബഷീറായി എത്തുന്നത് ടൊവിനോ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആഷിഖ് അബുവാണ് ഇക്കാര്യം അറിയിച്ചത്. 

മോഷൻ പോസ്റ്റർ പങ്കുവച്ചു കൊണ്ടാണ് സെക്കൻഡ് ഷെഡ്യൂൾ ആരംഭിക്കുന്ന കാര്യം ആഷിഖ് അബു അറിയിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും എന്നാണ് കരുതപ്പെടുന്നത്. പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. 

ബഷീറിന്‍റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കള്‍ ആയിരിക്കും. കഥയെ അധികരിച്ചുള്ളതായിരിക്കുമ്പോള്‍ത്തന്നെ അത് സംവിധായകന്‍റെ വെര്‍ഷനും ആയിരിക്കും. അതേസമയം 'നീലവെളിച്ചം' നേരത്തേ സിനിമയായിട്ടുണ്ട്. 'ഭാര്‍ഗ്ഗവീനിലയം' എന്ന പേരില്‍ എ വിന്‍സെന്‍റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു. 1964ല്‍ പുറത്തെത്തിയ ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഏകാന്തതയുടെ അപാരതീരം' എന്നുതുടങ്ങുന്ന പ്രശസ്തഗാനം ഈ ചിത്രത്തിലേതാണ്. എം എസ് ബാബുരാജിന്‍റേതായിരുന്നു സംഗീതം. ചിത്രം തിയറ്ററുകളിലും വിജയം നേടിയിരുന്നു. നാരദനു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

Read Also: ഗായിക മഞ്ജരി വിവാഹിതയാകുന്നു; വരൻ ബാല്യകാലസുഹൃത്ത്

Follow Us:
Download App:
  • android
  • ios