കൊവിഡ് വാക്സിൻ എടുക്കാൻ അഭ്യര്‍ഥിച്ച് നീരജ് മാധവ്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര ഭീഷണിയിലാണ് രാജ്യം. കൊവിഡ് വാക്സിൻ എടുക്കലും പ്രൊട്ടോക്കോള്‍ പാലിക്കലും മാത്രമാണ് പ്രതിരോധത്തിനുള്ള മാര്‍ഗം. കൊവിഡ് മരണ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. കൊവിഡ് വാക്‍സിൻ സ്വീകരിച്ച കാര്യം അറിയിച്ചിരിക്കുകയാണ് നടൻ നീരജ് മാധവൻ.

കരുത്തരാകുന്നു. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇനി ഒന്നു കൂടി.കൊവിഡ് വാക്സിനെടുക്കുക. വ്യാജ വാര്‍ത്തകളെ അഗവണിക്കുക, ഈ നടപടി ക്രമത്തില്‍ വിശ്വസിക്കുകയെന്നും നീരജ് മാധവ് എഴുതിയിരിക്കുന്നു.

അച്ഛനായിട്ടുള്ള ആദ്യ ജന്മദിനം അടുത്തിടെയാണ് നീരജ് മാധവൻ ആഘോഷിച്ചത്.

നീരജ് മാധവ്- ദീപ്‍തി ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞാണ് ജനിച്ചത്.