രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ഗായികയാണ് നേഹ കക്കര്‍. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയ നേഹ കക്കര്‍ ഗായകൻ രോഹൻപ്രീത് സിംഗുമായി അടുത്തിടെയാണ് വിവാഹിതയായത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. നേഹ കക്കര്‍ തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു ഗാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പോലെയാണ് തന്റെ ഭര്‍ത്താവായ  രോഹൻപ്രീത് സിംഗ് എന്ന് നേഹ കക്കര്‍ പറയുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് ഒരു ദിവസം ഒരു പാട്ട് എഴുതാൻ ശ്രമിച്ചു. എന്റെ സഹോദരനും സഹോദരിയും ഇതിനകം തന്നെ പാട്ട് എഴുത്തിലും സംഗീതത്തിലും കഴിവ് തെളിയിച്ചതാണ് അവര്‍ സഹായിച്ചു. പാട്ടിലെ വരികള്‍ ഞാൻ യഥാര്‍ഥത്തില്‍ ജീവിതത്തില്‍ ആഗ്രഹിച്ച കാര്യമാണ്. സഹോദരങ്ങളുടെ സഹായത്തോടെ ഗാനം പൂര്‍ത്തിയാക്കി. ഗാനത്തില്‍ ഉള്ള അതുപോലെയുള്ള പയ്യനായിരുന്നു തന്റെ ജീവിതത്തിലും വന്നത് എന്ന് നേഹ കക്കര്‍ പറയുന്നു.

നേഹ കക്കറുടെയും രോഹൻപ്രീത് സിംഗിന്റെയും പ്രണയവിവാഹമായിരുന്നു.

നേഹു ദ വ്യാഹ് എന്ന ഗാനത്തിലെ അതേപോലത്തെ പയ്യൻ തന്നെ തന്റെ ഭര്‍ത്താവായതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നേഹ കക്കര്‍.