Asianet News MalayalamAsianet News Malayalam

വിഘ്നേശ് ശിവന്റെ സംവിധാനത്തില്‍ അജിത്ത്, ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Netflix bag Vignesh Shivans film AK 62 ott rights
Author
First Published Jan 16, 2023, 9:59 AM IST

വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ അജിത്ത് നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചതാണ്. 'എകെ 62' എന്ന് വിളിപ്പേരുള്ള ചിത്രം ജനുവരിയില്‍ തുടങ്ങുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. അജിത്തിന്റെ നായികയായി തൃഷ എത്തുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.

അജിത്ത് നായകനാകുന്ന 'തുനിവ്' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് മികച്ച വരവേല്‍പാണ് ആരാധകര്‍ നല്‍കിയത്. ഇതിനകം തന്നെ അജിത്ത് നായകനായ ചിത്രം 100 കോടി ക്ലബില്‍ എത്തിയിട്ടുണ്ട്. മലയാളികളുടെ പ്രിയ താരം മ‍ഞ്‍ജു വാര്യരാണ് 'തുനിവി'ല്‍ നായികയായി അഭിനയിച്ചത്.

എച്ച് വിനോദിന്റെ തിരക്കഥയിലുള്ള അജിത്ത് ചിത്രമായ 'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. ഇക്കാര്യം നെറ്റ്ഫ്ലിക്സ് തന്നെ അറിയിച്ചിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അജിത്ത് നായകനായി മറ്റ് ചില ചിത്രങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ സജീവമായുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു

Follow Us:
Download App:
  • android
  • ios