ചിത്രം ക്രിസ്മസ് റീലീസായി ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് Tovino Thomas) ചിത്രമാണ് 'മിന്നൽ മുരളി'(Minnal Murali). ബേസില്‍ ജോസഫ്(Basil Joseph) സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റീലീസായി ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ(Netflix) പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രണ്ടര മിനിട്ടുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

സൂപ്പര്‍ഹീറോ ടെസ്റ്റിനെപ്പറ്റി ആലോചിച്ച് ടെന്‍ഷന്‍ അടിക്കുന്ന മുരളിയും(ടൊവിനോ) മോട്ടിവേഷന്‍ കൊടുക്കുന്ന കുട്ടിയുമാണ് വീഡിയോയില്‍ ഉള്ളത്. സ്‌ട്രെങ്ത് ടെസ്റ്റ് ചെയ്യാന്‍ ഗ്രേറ്റ് ഖാളിയും സ്പീഡ് ടെസ്റ്റ് ചെയ്യാന്‍ യുവരാജ് സിംഗും ആണ് ഉണ്ടാകുക എന്നും വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തുന്നത്. 

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ​ഗ്ലോബൽ പ്രീമിയര്‍ പ്രദര്‍ശനം മുംബൈയില്‍ നടന്നിരുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് (Jio MAMI Mumbai Film Festival) ചിത്രത്തിന്‍റെ പ്രീമിയര്‍ നടന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ചിത്രത്തിന് ലഭിച്ചത്. തിയറ്റർ റിലീസിന് അനുയോജ്യമായ ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. മലയാള സിനിമയ്ക്ക് അഭിമാനമാണെന്നും ഗ്യാരണ്ടിയുള്ള സംവിധായകനിൽ ഒരാളാണ് താനെന്ന് ബേസിൽ ജോസഫ് തെളിയിക്കുന്നു എന്നെല്ലാമാണ് പ്രേക്ഷ പ്രതികരങ്ങൾ. 

YouTube video player

മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരിക്കല്‍ മിന്നല്‍ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികള്‍ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സൃഷ്‍ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.