2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് നിലവില്‍ തീരുമാനം ആയിരിക്കുന്നത്.

പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ നെറ്റ്ഫ്‌ളിക്സ് ആന്തോളജിയാണ് ലസ്റ്റ് സ്റ്റോറീസ്(Lust Stories). വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ചിത്രം വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ ആന്തോളജിയുടെ രണ്ടാം സീസണ്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ നിര്‍മ്മാതാക്കള്‍ ആന്തോളജിയുടെ രണ്ടാം സീസണ്‍ നിര്‍മ്മിക്കുന്നതിന്റെ ചര്‍ച്ചകളിലാണെന്നാണ് സൂചനകൾ.

രണ്ടാം ഭാഗത്തിലെ അഭിനേതാക്കളുടെ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് നിലവില്‍ തീരുമാനം ആയിരിക്കുന്നത്. സീസണ്‍ 2ല്‍ നടി കൊങ്കണ സെന്‍ ഷര്‍മ്മയുടെ ഭാഗമാകുമെന്നും വിവരമുണ്ട്. 

Read More : ഈ സിനിമ രംഗങ്ങൾ കാരണം സെക്സ് കളിപ്പാട്ട വിൽപ്പന കുത്തനെ കൂടി

കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് 2018ലെ ആന്തോളജി സീരീസ് സംവിധാനം ചെയ്തത്. അതിന് ശേഷം 2020ല്‍ ഇവര്‍ ഗോസ്റ്റ് സ്‌റ്റോറീസ് എന്ന ആന്തോളജിയും സംവിധാനം ചെയ്തിരുന്നു. രാധിക ആപ്‌തേ, കിയാര അദ്വാനി, ഭൂമി പട്‌നേകര്‍, മനീഷ കൊയ്രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ എന്നിവരായിരുന്നു സീരീസിലെ അഭിനേതാക്കള്‍. 

47ാമത് എമ്മി പുരസ്‌കാരത്തില്‍ സീരീസ് മികച്ച മിനി സീരീസ്, മികച്ച നടി (രാധിക ആപ്‌തേ) എന്നീ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.